ഇന്ത്യൻ ടെക്‌സ്റ്റൈൽസ് നിർമാതാക്കളായ റെയ്മണ്ടിന് ആദ്യ പാദ ലാഭത്തിൽ വൻ മുന്നേറ്റം. ജൂൺ 30 ന് അവസാനിച്ച ആദ്യ പാദത്തിൽ റെയ്മണ്ടിന്റെ ലാഭം 10.65 ബില്യൺ രൂപയാണ്. ഇത് കഴിഞ്ഞ വർഷം 809 ദശലക്ഷം രൂപ ആയിരുന്നു.
ഏറ്റവും ഒടിവിലത്തെ പാദത്തിൽ വിൽപ്പനയിൽ നിന്ന് കമ്പനിക്ക് 9.83 ബില്യൺ രൂപയുടെ നേട്ടം ഉണ്ടായി. വരുമാനം 2.5% വർധിച്ച് 17.71 ബില്യൺ രൂപയിലെത്തിയപ്പോൾ, ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ വില കാരണം ചെലവുകളിൽ ഏകദേശം 5% വർധനവുണ്ടായി. ലാഭ കണക്കുകൾ പുറത്തു വന്നതിന് പിന്നാലെ വെള്ളിയാഴ്ച റെയ്മണ്ടിന്റെ ഓഹരികൾ 2000 രൂപയിലെത്തി.
ഉത്സവ സീസണും വിവാഹ സീസണും വർഷത്തിന്റെ രണ്ടാം പകുതിയിൽ എത്തുന്നതിനാൽ ഉപഭോകത ഡിമാൻഡ് വർധിക്കും. ഇത് ബിസിനെസ്സിൽ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ പറഞ്ഞു.
Summary: Raymond sees huge jump in first-quarter profits; Stocks also gain.
Discussion about this post