പിഴ കൂടാതെ വ്യക്തികൾക്ക് ആദായ നികുതി റിട്ടേൺ അടക്കേണ്ട അവസാന തീയതി ജൂലൈ 31 ആയിരുന്നു. അങ്ങനെയെങ്കിൽ ഇനി റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുമോ? എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
ഓഡിറ്റ് വേണ്ടാത്തവർ, ഹിന്ദു അവിഭക്ത കുടുംബം, എഒപി, ബിഒ എന്നിവർക്ക് ഇനി വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുന്നതാണ്. ഇതിന്റെ കാലാവധി ഡിസംബർ 31 വരെയാണ്. ജൂലൈ 31 ന് മുൻപ് റിട്ടേൺ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് ഈ വർഷം അവസാനിക്കുന്നതിന് മുൻപേ പിഴ കൂടി ചേർത്ത് ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാവുന്നതാണ്.
വകുപ്പ് ‘234F’ അനുസരിച്ച് വൈകി റിട്ടേൺസ് സമർപ്പിക്കുന്നവർ ‘ലേറ്റ്ഫീസ്’ കൂടി കൊടുക്കണം. 5000 രൂപയാണ് വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ചാർജ്. എന്നാൽ മൊത്ത വരുമാനം 50,000 രൂപയിൽ താഴെ ആണെങ്കിൽ 1000 രൂപയാകും അടക്കേണ്ടത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനൊപ്പം ഇ-വെരിഫൈ കൂടി ചെയ്യണം.
Summary: Income tax returns not filed before 31st July? What next?
Discussion about this post