രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിന്റെ ഹാർലി-ഡേവിഡ്സൺ എക്സ് 440 മോഡലിന് ഇതുവരെ 25,597 ബുക്കിംഗുകൾ ലഭിച്ചതായി റിപ്പോർട്ട്.
ജൂലൈ 4ന് ആരംഭിച്ച ബുക്കിംഗ് നിർത്തി. പുതിയ ബുക്കിംഗ് വിൻഡോ ഉടൻ പ്രഖ്യാപിക്കുമെന്ന് കമ്പനിയുടെ പ്രസ്താവനയിൽ അറിയിച്ചു.
2023 സെപ്റ്റംബറിൽ ഹാർലി-ഡേവിഡ്സൺ X440 ന്റെ ഉത്പാദനം ആരംഭിക്കുമെന്നും ഒക്ടോബർ മുതൽ ഡെലിവറി ചെയ്യുമെന്ന് ഹീറോ മോട്ടോകോർപ്പ് അറിയിച്ചു. മോഡലിന്റെ പ്രാരംഭ എക്സ്ഷോറൂം വിലകൾ കമ്പനി പരിഷ്കരിച്ചിട്ടുണ്ട്.
Discussion about this post