ഉപഭോകതാക്കൾക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയിക്കാനുള്ള പുതിയ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്. തമ്പ്‌സ് അപ്പ്, ഡബിള്‍ തമ്പ്‌സ് അപ്പ്, തമ്പ്‌സ് ഡൗണ്‍ എന്നീ മൂന്ന് ബട്ടണുകൾ ഇതിനായി ഉണ്ടാകും. ഇതിൽ ഡബിൾ തമ്പ്സ് അപ്പ് ആണ് പുതിയതായി വന്നത്. ഐഒഎസ് പതിപ്പിലാകും ഇപ്പോൾ ഈ സൗകര്യം ലഭ്യമാകുന്നത്. ആപ്പ് അപ്ഡേറ്റ് ചെയ്താൽ പുതിയ ഫീച്ചർ ലഭിച്ചു തുടങ്ങും.
മുൻപുണ്ടായിരുന്ന സ്റ്റാർ റേറ്റിംഗ് ഫീച്ചർ മാറ്റിയാണ് പിന്നീട് ലൈക്ക്, ഡിസ്‌ലൈക്ക് ബട്ടണുകൾ വന്നത്. ഇപ്പോൾ കൂടുതൽ ഇഷ്ടത്തോടെ ഡബിൾ തമ്പ്സ് അപ്പ് ചെയ്യാൻ അവസരം ഉണ്ടാകുന്നു എന്നതാണ് പ്രത്യേകത. സിനിമയോ സീരീസുകളോ കാണുന്നതിനിടയിൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൽ വ്യക്തമാക്കാം. ഇത് ഓരോരുത്തരുടെയും താല്‍പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് സജ്ജമാക്കിയിരിക്കുന്നത്. ഫീച്ചർ ഉടൻ ആൻഡ്രോയിഡ് പ്ലാറ്റഫോമിലും ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ തമ്പ്‌സ് അപ്പ്, തമ്പ്‌സ് ഡൗണ്‍ ബട്ടണുകൾ മാത്രമാണ് ആൻഡ്രോയിഡിൽ ഉള്ളത്.
അടുത്തിടെയാണ് പാസ്സ്‌വേർഡ് പങ്കിടുന്നതിൽ നിയത്രണം നെറ്റ്ഫ്ലിക്സ് ഏർപ്പെടുത്തിയത്. അടുത്ത കുടുംബാംഗങ്ങളല്ലാത്തവര്‍ക്ക് അക്കൗണ്ട് പാസ്‍വേഡ് പങ്കിടേണ്ട എന്നാണ് നെറ്റ്ഫ്ലിക്സിന്റെ തീരുമാനം. ഇതുവഴി കൂടുതൽ ആൾക്കാരെ കൊണ്ട് സബ്സ്ക്രിപ്ഷൻ എടുപ്പിക്കലാണ് കമ്പനിയുടെ ലക്ഷ്യം.
Summary: New update of Netflix on iOS – Double Thumps up.
Discussion about this post