സംവിധായകൻ സിദ്ദിഖ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ : നില ഗുരുതരം

പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ന്യുമോണിയയും കരൾ രോഗത്തെ തുടർന്ന്  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. സിദ്ദിഖിന്റെ നില നിലവിൽ ​ഗുരുതരമെന്ന് റിപ്പോർട്ട്.

വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി. സിദ്ദിഖിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനുമായി നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേരും.

 

Summary: Director Siddique Hospitalized In Critical Condition After Suffering Heart Attack

Exit mobile version