പ്രശസ്ത ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ന്യുമോണിയയും കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്. സിദ്ദിഖിന്റെ നില നിലവിൽ ഗുരുതരമെന്ന് റിപ്പോർട്ട്.
വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി. സിദ്ദിഖിന്റെ ആരോഗ്യനില വിലയിരുത്തുന്നതിനും തുടർനടപടികൾ തീരുമാനിക്കുന്നതിനുമായി നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേരും.
Summary: Director Siddique Hospitalized In Critical Condition After Suffering Heart Attack
Discussion about this post