2022 ൽ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര അവാർഡുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പുരസ്കാര നിർണയത്തിൽ സ്വജനപക്ഷപാതം കാട്ടിയെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ഹർജിയിലെ ആരോപണം. ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ് ഹർജി സമർപ്പിച്ചത്. ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും.
ജൂറി അംഗങ്ങളുടെ പ്രവർത്തനത്തിൽ നിയമവിരുദ്ധമായി ഇടപെട് അർഹതയുള്ളവരുടെ അവാർഡ് തടയാൻ അക്കാദമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചെന്ന് ഹർജിയിൽ പറയുന്നു. സംവിധായകൻ വിനയൻ പുറത്തുവിട്ട നേമം പുഷ്പരാജിന്‍റെ ഓഡിയോ സംഭാഷണം രഞ്ജിത്തിന് എതിരെയുള്ള തെളിവായി ഹർജിയിൽ ചൂണ്ടികാട്ടുന്നുണ്ട്. തന്റെ ചിത്രത്തിന് പുരസ്‌കാരം ലഭിക്കാതെയിരിക്കാൻ രഞ്ജിത്ത് ഹീനമായ ഇടപെടൽ നടത്തിയെന്നായിരുന്നു സംവിധായകൻ വിനയന്റെ ആരോപണം.
Summary: Petition in High Court seeking cancellation of 2022 State Film Awards announcement.
Discussion about this post