ആഗോള ബോക്‌സ് ഓഫീസിൽ ‘ബാർബി’ 1 ബില്യൺ ഡോളറിലെത്തി

ബാർബി ആഗോള ടിക്കറ്റ് വിൽപ്പനയിൽ 1 ബില്യൺ ഡോളർ സ്വന്തമാക്കിയതായി റിപ്പോർട്ട്. അന്തിമ കണക്കുകൾ തിങ്കളാഴ്ച പുറത്തുവിടും. ഇതുവരെ അമ്പതോളം സിനിമകൾക്കാണ് ഇത്തരമൊരു റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചത്.  2023 ലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഗ്രോസറാണെന്ന് സിനിമ തെളിയിച്ചു.

സിലിയൻ മർഫി ടൈറ്റിൽ റോളിൽ അഭിനയിച്ച ക്രിസ്റ്റഫർ നോളന്റെ ജീവചരിത്ര നാടകമായ ഓപ്പൺഹൈമറിനെതിരെയാണ് സിനിമ പോരാടിയത്.

ലോകമെമ്പാടുമുള്ള ജനങ്ങളെ ബാർബി സന്തോഷിപ്പിച്ചു. പ്രിവ്യൂ ഷോകൾ ഉൾപ്പെടെ വിവിധ റെക്കോർഡുകൾ ഇതിനോടകം ചിത്രം നേടി. ഗ്രെറ്റ ഗെർവിഗ് എന്ന വനിതാ സംവിധായികയുടെ എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ ചിത്രമായി ബാർബി മാറി.

2023 ലെ ഏറ്റവും വലിയ ഓപ്പണിംഗ്, ഒരു വനിതാ സംവിധായികയുടെ ഏറ്റവും വലിയ ഓപ്പണിംഗ്, നോൺ-സെക്വലിനുള്ള ഏറ്റവും ഉയർന്ന ഓപ്പണിംഗ്, കളിപ്പാട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്കുള്ള ഏറ്റവും വലിയ ഓപ്പണിംഗ് എന്നിങ്ങനെ നിരവധി ടൈറ്റിലുകളും ബാർബി സ്വന്തംമാക്കി.

Summary: ‘Barbie’ to top $1 billion at the global box office Sunday

Exit mobile version