ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, അഹമ്മദാബാദിൽ സ്ഥിതി ചെയ്യുന്ന സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ (എസ്എസി) ടെക്നീഷ്യൻ ‘ബി’, ഡ്രാഫ്റ്റ്സ്മാൻ ‘ബി’ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് www.isro.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 2023 ഓഗസ്റ്റ് 21 ആണ്.
ഒഴിവുകൾ
ആകെ 35 ഒഴിവുകളാണുള്ളത്, അതിൽ 34 എണ്ണം ടെക്നീഷ്യൻ ‘ബി’ തസ്തികയിലും ഒന്ന് ഡ്രാഫ്റ്റ്സ്മാൻ ‘ബി’ തസ്തികയിലുമാണ്.
യോഗ്യത
18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ടത്.
തിരഞ്ഞെടുപ്പ് പ്രക്രിയ
ISRO റിക്രൂട്ട്‌മെന്റ് 2023-നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്തുപരീക്ഷയും നൈപുണ്യ പരീക്ഷയും ഉൾപ്പെടുന്നു. 90 മിനിറ്റ് ദൈർഘ്യമുള്ള 80 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയതാണ് എഴുത്ത പരീക്ഷ. ഓരോ ശരിയായ ഉത്തരത്തിനും ഒരു മാർക്കാണുള്ളത്, അതേസമയം തെറ്റായ ഓരോ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കായിരിക്കും. എഴുത്തുപരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി, കുറഞ്ഞത് 10 ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി 1:5 എന്ന അനുപാതത്തിൽ സ്കിൽ ടെസ്റ്റിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
അപേക്ഷ ഫീസ്
500 രൂപയാണ് അപേക്ഷാ ഫീസ്. ഫീസ് ഒഴിവാക്കിയ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് മുഴുവൻ തുകയും, മറ്റ് അപേക്ഷകർക്ക് 100 രൂപയും റീഫണ്ട് ചെയ്യും.
പരീക്ഷാ കേന്ദ്രം
അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷ കേന്ദ്രമുള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് ഈ നഗരങ്ങളുടെ പട്ടികയിൽ നിന്ന് ഇഷ്ടപ്പെട്ട പരീക്ഷ കേന്ദ്രം തിരഞ്ഞെടുക്കാം.
Summary: ISRO invites applications for these posts, apply before August 21: Vacancies, fee, eligibility, test details here