ഇന്ത്യൻ റെയിൽവേയുടെ കടബാധ്യത വർദ്ധിച്ചു. 2019-20 സാമ്പത്തിക വർഷത്തിൽ 20,304 കോടി രൂപയായിരുന്നു കടം. 2020-21 ൽ ഇത് 23,386 കോടി രൂപയായി ഉയർന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പങ്കിട്ട കണക്കുകൾ പ്രകാരം, 2020-21 ൽ 23,386 കോടി രൂപയിൽ നിന്ന് 2021-22 ൽ 28,702 കോടി രൂപയായി ഉയർന്നു. ഇത് 5,316 കോടി രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ വഴി റോളിംഗ് സ്റ്റോക്ക് ആസ്തികൾ ഏറ്റെടുക്കുന്നതിനും മറ്റ് പ്രോജക്ടുകളുടെ നിർമ്മാണത്തിനും ധനസഹായം നൽകുന്നതിനായി റെയിൽവേ അധിക ബജറ്റ് വിഭവങ്ങൾ സമാഹരിച്ചു. വൻകിട പദ്ധതികളാണ് കടം ഉയരാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു.
സേവനങ്ങളിലൂടെയും സേവനേതര സ്രോതസ്സുകളിലൂടെയും വരുമാനം വർദ്ധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും കട ബാധ്യതയിൽ നിന്നും കരകേറാൻ റയിൽവേയിക്ക് ആയില്ല.
2020-21ൽ റെയിൽവേയുടെ വരുമാനത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയപ്പോൾ, കൊവിഡുമായി ബന്ധപ്പെട്ട വിടവ് നികത്താൻ ധനമന്ത്രാലയം 79,398 കോടി രൂപയുടെ പ്രത്യേക വായ്പയും നൽകിയിരുന്നു. ഈ വായ്പയുടെ തിരിച്ചടവ് 2024-25 സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, 3.99 ലക്ഷം കോടി രൂപയ്ക്ക് 20,659 കിലോമീറ്റർ ഉൾപ്പെടുന്ന 189 പുതിയ ലൈൻ പദ്ധതികൾ അണിയറയിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ ഒന്നിന് ആസൂത്രണം, അനുമതി, നിർമാണം തുടങ്ങിയ ഘട്ടങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ.
Summary: Worrying trend: Railways’ debt continues to surge over last four years…
Discussion about this post