പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) ഇലക്ട്രിക് സ്കൂട്ടർ നിർമാണത്തിനായി ഒരുങ്ങുന്നു. കെഎഎല്ലിന്റെ ആദ്യ ഇ-സ്കൂട്ടർ അടുത്ത ആറ് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു.
കിൻഫ്ര പാർക്കിൽ സ്ഥാപിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന നിർമാണ യൂണിറ്റിന്റെ കരാർ ഒപ്പിടൽ ചടങ്ങിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
കെഎഎൽ പുറത്തിറക്കിയ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മന്ത്രി പ്രസംഗത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ പുറത്തിറക്കിയ ഓട്ടോറിക്ഷകളുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചതായി അദ്ദേഹം അറിയിച്ചു. നേപ്പാളിൽ നിന്ന് ഗണ്യമായ ഓർഡറുകൾ കെഎഎല്ലിന് ലഭിച്ചുവെന്ന് മന്ത്രി കൂട്ടിചേർത്തു.
മുംബൈയിലെ ഓട്ടോമൊബൈൽ നിർമാണ കമ്പനിയായ ലോർഡ്സ് മാർക്ക് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് 4.64 കോടി രൂപ ചെലവിട്ടാണ് ഇ-സ്കൂട്ടർ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നത്. 26 % ഓഹരിയാണ് കെഎഎല്ലിനുള്ളത്. ബാക്കിയുള്ളത് ലോർഡ്സ് മാർക്കിന്റെ കൈവശമാണ്. ഈ സംരംഭം നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്.
Summary: Kerala Automobiles Ltd to enter into e-scooter manufacturing
Discussion about this post