2024 ജനുവരിയോടെ കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി മാറുമെന്ന് എം.ബി രാജേഷ് പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ‘ഫ്രീഡം ഫെസ്റ്റ് 2023’ ൽ പങ്കെടുക്കവെയാണ് തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ഇ-ഗവേണന്‍സ് പ്രശ്‌നങ്ങളും പരിഹാരവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം. അതിനാൽ കേരളത്തിന് ഈ നേട്ടം കൈവരിക്കുന്നത് പ്രയാസമുള്ള കാര്യമല്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും ഫലപ്രദമായി ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പിലാക്കിയത് കേരളമാണ്. കൂടാതെ കെ-ഫോൺ ആരംഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈൻ ആക്കി. ഇതൊക്കെ ഈ മേഖലയിൽ കേരളത്തിന് എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. ഡിജിറ്റല്‍ സാക്ഷരതാ യജ്ഞത്തില്‍ പ്രധാന വളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കേണ്ടത് വിദ്യാര്‍ത്ഥികളാണെന്നും മന്ത്രി സൂചിപ്പിച്ചു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷത വഹിച്ചു. യുവപ്രതിഭ മത്സരത്തിലെയും ക്വിസ് മത്സരത്തിലെയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പരിപാടിയിൽ വിതരണം ചെയ്തു.
Summary: Kerala to become country’s first digitally literate state: MB Rajesh.