കേരളത്തിന്റെ അഭിമാനമായ രാജ്യത്തെ ആദ്യ ഐ.ടി പാര്‍ക്കായ ടെക്‌നോപാര്‍ക്ക് 34-ാം വര്‍ഷത്തിലേക്ക്. 1990 ജൂലൈ 28 നാണ് കേരള സർക്കാർ തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാർക്ക് ആരംഭിച്ചത്. കഴക്കൂട്ടത്തെ വൈദ്യന്‍കുന്നിലെ 760ല്‍ പരം ഏക്കര്‍ സ്ഥലമാണ് അന്ന് ഇതിനായി തിരഞ്ഞെടുത്തത്. അന്നത്തെ സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ ഉപദേഷ്ടാവായിരുന്ന കെ.പി.പി നമ്പ്യാരാണ് ഒരു ടെക്‌നോളജി പാര്‍ക്കെന്ന ആശയം മുന്നോട്ട് വച്ചത്.
1990 ല്‍ തറക്കില്ലിട്ട സ്ഥാപനത്തിന്റെ ഉൽഘാടനം 1991 ൽ ആയിരുന്നു. അന്ന് ഒരു കോടി രൂപയാണ് ഇതിനായി അനുവദിക്കപ്പെട്ടത്. ജി. വിജയരാഘനാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. അദ്ദേഹം ടെക്നോപാർക്കിന്റെ പ്രഥമ സിഇഒ ആയും ചുമതലയേറ്റു.
ഇന്‍ഫോസിസ് ടെക്നോപാർക്കിന്റെ ഭാഗമായതോടെ ആണ് പാർക്കിന് ഉണർവുണ്ടായത്. പിന്നീട് ഒരുപാട് ബഹുരാഷ്ട്ര ഐടി കമ്പനികൾ പാർക്കിൽ എത്തി. കേരളത്തിലെ ഐ.ടി വ്യവസായ മേഖലയിലേക്ക് ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്നതിനോടൊപ്പം അനേകം ചെറുകിട കമ്പനികളെ വളര്‍ത്തിക്കൊണ്ടുവരാനും ടെക്‌നോപാര്‍ക്കിന് കഴിഞ്ഞു. നിലവില്‍ 486 കമ്പനികളിലായി 72,000 ജീവനക്കാർ ടെക്നോപാര്‍ക്കിന്റെ വിവിധ ക്യാംപസുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Summary: Technopark enters its 34th year.