2020 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപെട്ടിട്ടും അധികാരത്തിൽ തുടരാൻ വേണ്ടി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഡൊണാൾഡ് ട്രംപിനെ അറസ്ററ് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ നാല് മാസത്തിന് ഇടയിൽ ട്രംപിന്റെ മൂന്നാമത്തെ അറസ്റ്റാണ് ഒടുവിൽ നടന്നത്. എന്നാൽ താൻ കുറ്റകാരൻ അല്ല എന്ന വാദം ട്രംപ് വീണ്ടും ആവർത്തിച്ചു. കേസിൽ വിചാരണ തുടങ്ങുന്ന വരെയുള്ള കാലയളവിലാണ് ഇപ്പോൾ ട്രംപിനെ വിട്ടയച്ചത്.
പൗരന്മാരുടെ വോട്ടവകാശം ഇല്ലാതാക്കുക, ഔദ്യോഗിക നടപടികള്‍ തടസപ്പെടുത്തുക തുടങ്ങി നാല് കുറ്റങ്ങളാണ് ട്രംപിന് എതിരെ ചുമത്തിയിട്ടുള്ളത്. അഭിഭാഷകര്‍ക്കൊപ്പമല്ലാതെ ഒരു സാക്ഷിയുമായും കേസ് ചര്‍ച്ച ചെയ്യരുതെന്ന വ്യവസ്ഥയും കോടതി നല്‍കിയിട്ടുണ്ട്. യാത്ര നിയന്ത്രണങ്ങൾ ഇല്ലാതെയാണ് മുൻ പ്രെസിഡന്റിനെ വിട്ടയച്ചത്.
2020 ലെ തിരഞ്ഞെടുപ്പില്‍ ജോ ബൈഡനോടുള്ള തോല്‍വി ഒഴിവാക്കുന്നതിന് വേണ്ടി പ്രസിഡന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ട്രംപിനെതിരെ ആരോപണം ഉയര്‍ന്നിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കുന്നതിനായി ട്രംപ് സമ്മര്‍ദം ചെലുത്തിയതായി ചില ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് കേസ് മുന്നോട്ട് പോകുന്നത്.
Summary: Conspiracy to subvert election: Trump arrested and released.