കേരള രാജ്യാന്തര ഡോക്യുമെന്‍ററി, ഹ്രസ്വചിത്ര മേളയ്ക്ക് (ഐഡിഎസ്എഫ്എഫ്കെ) ഇന്ന് തുടക്കം. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന മേളയുടെ 15-ാമത് പതിപ്പിനാണ് ഇന്ന് തിരുവനതപുരത്ത് തിരി തെളിയുന്നത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് കൈരളി തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്യും.
ചിത്രങ്ങളുടെ പ്രദര്‍ശനം രാവിലെ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. കൈരളി, ശ്രീ, നിള തീയേറ്ററുകളിലാണ് പ്രദർശനം. ഓഗസ്റ്റ് 9 വരെയാണ് മേള നടക്കുന്നത്. മത്സര വിഭാഗത്തിൽ 63 ചിത്രങ്ങൾ ഉൾപ്പെടെ മൊത്തം മൂന്നൂറോളം ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. നവതി ആഘോഷിക്കുന്ന എം ടി വാസുദേവന്‍ നായരെക്കുറിച്ചുള്ള രണ്ട് ഡോക്യുമെന്‍ററികളും മേളയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.
സംവിധായിക ദീപ ധന്‍രാജിനാണ് ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‍മെന്‍റ് പുരസ്കാരം. ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ ഇത്തവണ ഓ, ദാറ്റ്സ് ഭാനു അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആര്‍ വി രമണിയാണ്. സംവിധായകൻ കാനു ബെല്‍ ആണ് ജൂറി ചെയർമാൻ. മേളക്കുള്ള ഡെലിഗേറ്റ് പാസ് വിതരണം ഇന്നലെ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തിരുന്നു.
Summary: 15th IDSFFK to begin in Thiruvananthapuram on Friday.