ജിയോബുക്ക് 4ജി ലാപ്ടോപ്പ് റിലയൻസ് പുറത്തിറക്കി. രാജ്യത്തെ “ആദ്യത്തെ പഠന പുസ്തകം” എന്ന് പറയപ്പെടുന്ന ഈ ലാപ്ടോപ്പ് ഓഗസ്റ്റ് 5 മുതൽ 16,499 രൂപയ്ക്ക് ലഭ്യമാകും.
ഉപകരണത്തിനായുള്ള പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചു. റിലയൻസിന്റെ രണ്ടാമത്തെ ജിയോബുക്ക് ലാപ്ടോപ്പാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ മോഡൽ അവതരിപ്പിച്ചത്.
റീലിൻസ് ജിയോബുക്ക് 4G ലാപ്ടോപ്പിൽ ക്ലൗഡ് സ്റ്റോറേജ്, ഇൻബിൽറ്റ് സിം കാർഡ് ഉൾപ്പെടെ നിരവധി ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
ആമസോൺ അല്ലെങ്കിൽ റിലയൻസ് ഡിജിറ്റൽ വെബ്സൈറ്റുകളിൽ നിന്നും നിങ്ങൾക്ക് ജിയോബുക്ക് 4G ലാപ്ടോപ്പ് ഓൺലൈനായി മുൻകൂട്ടി ഓർഡർ ചെയ്യാം. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന് കീഴിൽ, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ EMI ഇടപാടുകൾ ഉപയോഗിച്ച് കൂടുതൽ കിഴിവുകൾ നേടാം.
Summary: Here’s how to buy Reliance JioBook 4G laptop: Check price, features and more
Discussion about this post