പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഓഗസ്റ്റ് 3 നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നുമാണ് അദ്ദേഹം വിരമിച്ചത്.
മനോജ് തിവാരി 2008 നും 2015 നും ഇടയിൽ 12 ഏകദിനങ്ങളിലും 3 ടി20 കളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. പശ്ചിമ ബംഗാൾ കായിക മന്ത്രിയായും സ്ഥാനം വഹിച്ചിട്ടുണ്ട്. 2012ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ടൂർണമെന്റിൽ കളിച്ചിരുന്നില്ല.
19-ആം വയസിൽ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റ കുറിച്ച തിവാരി, 2023 ൽ സൗരാഷ്ട്രയോടുള്ള രഞ്ജി ട്രോഫി ഫൈനലാണ് അവസാനമായി കളിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ബംഗാളിനായി ടോപ് സ്കോററായെങ്കിലും കളിയിൽ പരാജയപ്പെട്ടു. കഴിഞ്ഞ രഞ്ജി സീസണിൽ ബംഗാൾ ക്യാപ്റ്റനുമായിരുന്നു.
Summary: Manoj Tiwary takes retirement from all forms of cricket
Discussion about this post