ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: ആഗോളതലത്തിൽ വൻ പ്രതിസന്ധി നേരിടും

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം ആഗോള അരി വിപണികളിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്ന് റിപ്പോർട്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ഉപഭോക്താക്കൾക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വരുന്നത്.

കുതിച്ചുയരുന്ന ആഭ്യന്തര ഭക്ഷ്യ വില നിയന്ത്രിക്കാനും, ന്യായമായ വിലയിൽ മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനുമായി ജൂലൈ 20-ന് ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി കേന്ദ്ര സർക്കർ നിരോധിച്ചു. ആഗോള അരി വ്യാപാരത്തിന്റെ 40 ശതമാനത്തിലേറെയും ഇന്ത്യയാണ് വഹിക്കുന്നത്.

കയറ്റുമതി നിരോധനം ഏറ്റവും ദുർബലമായി ബാധിക്കുന്നത് മലേഷ്യയാണ്. റിപ്പോർട്ടുകൾ പ്രകാരം സിംഗപ്പൂരിനെയൂം ബാധിക്കാൻ സാധ്യതയുണ്ട്. കാരണം, രാജ്യത്തിന്റെ 30% ഇറക്കുമതിയും ഇന്ത്യയിൽ നിന്നാണ്. അരി മാത്രമല്ല, പൊതുവെ ഭക്ഷണത്തിന്റെ ഇറക്കുമതിക്കെല്ലാം സിംഗപ്പൂർ പ്രധാനമായും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ഇതര വെള്ളയരിയുടെ നിരോധനത്തിൽ നിന്ന് ഇളവുകൾ നേടാനുള്ള ശ്രമത്തിലാണ് രാജ്യം ഇപ്പോൾ.

 

Summary: India’s rice export ban to hurt millions globally. These countries will be the worst hit

 

 

 

 

 

Exit mobile version