ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി കേന്ദ്ര സർക്കാർ അടിയന്തരമായി നിയന്ത്രിച്ചു. ലൈസൻസ് ഏർപ്പെടുത്തി നിയന്ത്രിതമായ രീതിയിലേ ഇറക്കുമതി അനുവദിക്കൂ എന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. HSN 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകളുടെയും സെർവറുകളുടെയും ഇറക്കുമതിയും കേന്ദ്രം നിയന്ത്രിച്ചിട്ടുണ്ട്. ഓഗസ്റ്റ് മൂന്നിനാണ് മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയവ വാങ്ങുന്നതിനും നിയന്ത്രണമില്ലെന്ന് ഡിജിഎഫ്‌ടി വിജ്ഞാപനത്തിൽ അറിയിച്ചു. കൂടാതെ ബാഗേജ് ചട്ടങ്ങൾക്ക് കീഴിലുള്ള ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ബാധകമാകില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന ഓരോ യാത്രക്കാരനും കസ്റ്റംസിന് കീഴിൽ കടന്നുപോകേണ്ട പരിശോധനകളെയാണ് ബാഗേജ് നിയമങ്ങൾ സൂചിപ്പിക്കുന്നത്. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിയുള്ള തീരുമാനമാണ് ഇതെന്നാണ് സൂചന.
Summary: The central government has restricted the import of laptops, tablets and personal computers.
Discussion about this post