കേന്ദ്ര ജീനക്കാരുടെ അവസാന ശമ്പളത്തിന്റെ 40 മുതൽ 45 ശതമാനം വരെ പെൻഷൻ നൽകാനുള്ള ഒരു നിർദ്ദേശവും സർക്കാർ ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ പറഞ്ഞു. ചോദ്യോത്തര വേളയിൽ എൻപിഎസ് ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന മാർക്കറ്റ് ലിങ്ക്ഡ് പെൻഷന്റെ ഫോർമുലയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടോയെന്ന് എംപി കെഡി സിംഗിന്റെ ചോദ്യത്തിന് മറുപടിയായാണ് പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ പഴയ പെൻഷൻ പദ്ധതിയും (ഒപിഎസ്) പുതിയ പെൻഷൻ പദ്ധതിയും (എൻപിഎസ്) സംബന്ധിച്ച് കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ ഏറെക്കാലമായി തർക്കം നിലനിൽക്കുന്നുണ്ട്. 2004 ജനുവരി 1 മുതൽ രാജ്യത്ത് എൻപിഎസ് ബാധകമാണ്. ഇക്കഴിഞ്ഞ ഏപ്രിലിൽ എൻപിഎസ് അവലോകനം ചെയ്യാൻ ധനകാര്യ സെക്രട്ടറി അധ്യക്ഷനായ ഒരു കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയിരുന്നു. ഈ അവലോകനം കൊണ്ട് NPS വിശകലനം ചെയ്യാനും അതിന്റെ മെച്ചപ്പെടുത്തലിനോ പരിഷ്‌ക്കരണത്തിനോ ഉള്ള മാറ്റങ്ങൾ നിർദ്ദേശിക്കാനുമാണ് ലക്ഷ്യമിടുന്നതാണ്.
Summary: No plan to pay 40-45% pension to employees under NPS: Finance Ministry clarifies.