ടെസ്‌ല ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് പൂനെയിൽ

മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് സ്ഥലം പാട്ടത്തിനെടുത്ത ടെസ്‌ല. ഇന്ത്യയിൽ ഇവിയുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ടെസ്‌ലയുടെ എക്സിക്യൂട്ടീവുകൾ ഇൻവെസ്റ്റ് ഇന്ത്യ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം, ടെസ്‌ലയുടെ ഇന്ത്യൻ ഉപസ്ഥാപനം പൂനെയിലെ വിമാന് നഗറിലെ ഓഫീസ് 5 വർഷത്തേക്കാന് പാട്ടത്തിനെടുത്തത്.

പ്രതിമാസം 11.65 ലക്ഷം രൂപയാണ് വാടകയായി ടെസ്‌ല നൽകേണ്ടത്. കൂടാതെ വാടക തുക ഓരോ വർഷവും 5 ശതമാനം വർധിക്കും. ഇതിനുപുറമെ, സ്ഥലം പാട്ടത്തിനെടുക്കാൻ കമ്പനി 34.95 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകിയിട്ടുണ്ട്. 5 കാറുകൾക്കും 10 മോട്ടോർ സൈക്കിളുകൾക്കുമുള്ള പാർക്കിംഗ് സ്ഥലവും ഈ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ ഉൾപ്പെടുന്നു.

 

 

Summary: Tesla leases its first office in India in Pune’s Viman Nagar: Here’s how much rent the EV maker will be paying

Exit mobile version