ലംബോർഗിനി ഈ വർഷം 10,000 കാറുകൾ വിൽപ്പന നടത്തുമെന്ന് സിഇഒ

ലംബോർഗിനിക്ക് ഈ വർഷം 10,000 കാറുകൾ വിൽക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി സിഇഒ സ്റ്റീഫൻ വിങ്കൽമാൻ. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 5,341 കാറുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ കണക്ക് വച്ച നോക്കിയാൽ 4.9% വർധനയാണ് കാർ വില്പനയിൽ ഈ ഇറ്റാലിയൻ ബ്രാൻഡിന് ഉണ്ടായിരിക്കുന്നത്.

യുണൈറ്റഡ് സ്റ്റേസിൽ മാത്രം 1,625 കാറുകളുടെ വില്പന നടന്നു. ഇത് തന്നെയാണ് ഏറ്റവും വലിയ വില്പന നടന്ന വിപണിയും. വിപണിയിലെ അനിശ്ചിതത്വങ്ങളും കാരണം ഒരു പ്രവചനം അത്ര എളുപ്പമല്ല. എന്നിരുന്നാലും ഈ വർഷം 10,000 കാറുകൾ വിൽക്കും എന്ന ലക്‌ഷ്യം സാധ്യമായ ഒന്നാണെന്ന് സ്റ്റീഫൻ വിങ്കൽമാൻ വ്യക്തമാക്കി. ആദ്യ പകുതിയിൽ, ലംബോർഗിനിയുടെ വരുമാനം 6.7% വർധിച്ച് 1.42 ബില്യൺ യൂറോയിലെത്തി. കമ്പനിയുടെ പ്രവർത്തന വരുമാനം 7.2% ഉയർന്ന് 456 ദശലക്ഷം യൂറോയിലുമെത്തി.

Summary: Lamborghini to sell 10,000 cars this year, says CEO.

Exit mobile version