പൊക്കോ എം 6 പ്രൊ 5 ജി ഫോൺ ഓഗസ്റ്റ് 5 ന് ഇന്ത്യയിൽ അവതരിപ്പിക്കും

സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ പോക്കോ തങ്ങളുടെ ഏറ്റവും പുതിയ എം സീരീസ് ഫോൺ ഓഗസ്റ്റ് 5 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5 ന് ഉച്ചയ്ക്ക് 12 മണിക്ക് കമ്പനി പുതിയ വേരിയന്റ് അനാച്ഛാദനം ചെയ്യും. സ്‌മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ട് വഴി രാജ്യത്ത് ലഭ്യമാകും.

ഫോണിലെ ക്യാമറ ക്രമീകരണം അടുത്തിടെ ഇന്ത്യയിൽ പുറത്തിറങ്ങിയ റെഡ്മി 12 5 ജിയുടേതിന് സമാനമാണ്. 6.79 ഇഞ്ച് FHD+ 90Hz LCD സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 4 Gen 2 SoC, പൊടി, സ്‌പ്ലാഷ് പ്രതിരോധത്തിനുള്ള IP53 റേറ്റിംഗുകൾ, 5000mAh ബാറ്ററി എന്നിവയുൾപ്പെടെ താരതമ്യപ്പെടുത്താവുന്ന സവിശേഷതകാലാണ് പൊക്കോ എം 6 പ്രൊ 5 ജിയിലുള്ളത്.

ഈ മോഡൽ പച്ച നിറത്തിലും ലഭ്യമാണെന്നതാണ് വേറിട്ടുനിൽക്കുന്നത്. കൂടാതെ പോക്കോയുടെ സിഗ്നേച്ചർ യെല്ലോ കളർ ഉൾപ്പെടെയുള്ള നിറങ്ങളിലും ഫോൺ ലഭ്യമാണ്. പ്രതീക്ഷിക്കുന്ന കോൺഫിഗറേഷനുകളിൽ 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഉൾപ്പെടുന്നു, കൂടുതൽ ബജറ്റ് ഫ്രണ്ട്‌ലി വേരിയന്റുകളുടെ സാധ്യതയും ഉണ്ട്.   അടുത്തിടെയാണ് പൊക്കോ ആദ്യത്തെ വയർലെസ് ഇയർബഡുകൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.

 

 

Summary: Poco M6 Pro 5G phone to launch in India on August 5

Exit mobile version