മനുഷ്യരെ ശുക്രനിലേക്ക് എത്തിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഓഷ്യന്‍ ഗേറ്റ് സഹസ്ഥാപകന്‍ ഗില്ലേര്‍മോ സോണ്‍ലൈന്‍. 2050ഓടെ ആയിരം പേരെ ശുക്രനില്‍ താമസിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ടൈറ്റാനിക് കപ്പലിന്റെ അവിശിഷ്ടം കാണാനുള്ള സാഹസിക യാത്ര ദാരുണമായിരുന്നതിന് ശേഷം സമുദ്രത്തിലേക്കുള്ള പര്യടനം നിർത്തിയതായി സ്ഥാപനം പ്രഖ്യാപിച്ചിച്ചിരുന്നു. എന്നാൽ ഇത് മറ്റ് പുതിയ ലക്ഷ്യങ്ങളിലേക്കുള്ള തടസ്സമാകില്ലെന്ന് ഗില്ലേര്‍മോ സോണ്‍ലൈന്‍ പറഞ്ഞു. ശുക്രനില്‍ മനുഷ്യനെ സ്ഥിരതാമസം ഒരുക്കുന്നത് ലക്ഷ്യമിട്ട് സ്ഥാപിച്ചതാണ് ഈ കമ്പനി.
ശുക്രന്റെ അന്തരീക്ഷത്തില്‍ നിന്ന് 30 മൈല്‍ ഉയരത്തില്‍ മനുഷ്യവാസം സാധ്യമാണ്. ഇവിടെ ചൂടും മർദ്ദവും കുറവനാണെന്നും ഗില്ലേര്‍മോ വ്യകത്മാക്കുന്നു. ഭൂമിയുടെ സമാനമായ ഗുരുത്വാകർഷണം ഇവിടെയുണ്ട്. മനുഷ്യ രാശി പുത്തൻ മേച്ചിൻപുറങ്ങൾ തേടി പുരോഗമനത്തിന്റെ പാതയിൽ സഞ്ചരിക്കുകയാണ് കമ്പനി പുതിയ ദൗത്യത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
Summary: Forget Titan; Ocean Gate to send humans to Venus.
Discussion about this post