ഹീറോ മോട്ടോകോർപ്പ് ഹാർലി ഡേവിഡ്‌സൺ X440 ന്റെ വില വർദ്ധിച്ചു 

പുതുതായി ലോഞ്ച് ചെയ്ത ഹാർലി-ഡേവിഡ്‌സൺ X440-ന്റെ എല്ലാ വേരിയന്റുകലക്കും 10,500 രൂപ വർധിപ്പിച്ചതായി ഹീറോ മോട്ടോകോർപ്പ് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രാരംഭ വിലയിൽ കഴിഞ്ഞ മാസം 2.29 ലക്ഷം മുതൽ 2.69 ലക്ഷം രൂപയിലാണ് മോഡൽ പുറത്തിറക്കിയത്.

ഇപ്പോൾ 2,39,500 രൂപ മുതലാണ് ഇപ്പോൾ ഹാർലി-ഡേവിഡ്‌സൺ X440 ന്റെ എക്സ് ഷോറൂം വില. ഈ വില വർധന എല്ലാ വകഭേദങ്ങൾക്കും ബാധകമാകുമെന്ന് ഹീറോ മോട്ടോകോർപ്പ് പ്രസ്താവനയിൽ പറഞ്ഞു.

 

Summary: Hero MotoCorp to increase Harley-Davidson X440 price by Rs 10,500

Exit mobile version