2023 ജൂലൈയിൽ ചരക്ക് സേവന നികുതിയിൽ നിന്ന് സർക്കാർ 1,65,105 കോടി രൂപ സമാഹരിച്ചു. ജി എസ റ്റി കളക്ഷനിൽ 11 ശതമാനം വർധനവാണ് ഉണ്ടായതെന്ന് ധനമന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾ ചൂണ്ടികാണിക്കുന്നു.
ധനമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, 1,65,105 കോടി രൂപയിൽ, സിജിഎസ്ടി 29,773 കോടി രൂപയും എസ്ജിഎസ്ടി 37,623 കോടി രൂപയും ഐജിഎസ്ടി 85,930 കോടി രൂപയും, സെസ് 11,779 കോടി രൂപയും ലഭിച്ചു. ഇത് അഞ്ചാം തവണയാണ് പ്രതിമാസ ജിഎസ്ടി കളക്ഷൻ 1.60 ലക്ഷം കോടി രൂപ കടക്കുന്നത്.
Summary: Government’s GST collection rises 11% to Rs 1.65 lakh crore in July