വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കുറച്ചു. എണ്ണവിതരണ കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 99.5 രൂപയാണ് കുറച്ചത്. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർവിലയിൽ മാറ്റമില്ല.

കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടർ വില കുറച്ചിരുന്നു. എല്ലാ മാസത്തിന്റെ തുടക്കത്തിലും പാചക വാതക വില എണ്ണ കമ്പനികൾ പുനഃപരിശോധിക്കാറുണ്ട്. ഇപ്പോ വില കുറഞ്ഞപ്പോൾ ഡൽഹിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1680 ആണ്. തുടർച്ചയായ അന്നജം മാസമാണ് വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ 50 രൂപ കൂട്ടിയശേഷം പിന്നീട് വിലയിൽ മാറ്റം വന്നിട്ടില്ല.

Summary: The price of cooking gas cylinder for commercial use has been reduced again.

Exit mobile version