പേര് മാറ്റി എക്സ് ആയ ട്വിറ്റർ ആപ്പിലും മാറ്റങ്ങൾ തുടരുകയാണ്. ആൻഡ്രോയിഡിന്റെ പുതിയ ബീറ്റാ വേർഷനിൽ ട്വീറ്റ് എന്ന ഓപ്ഷനൊക്കെ മാറ്റിയിരിക്കുകയാണ് എലോൺ മസ്‌ക്. ട്വീറ്റ് എന്ന ഓപ്ഷന് പകരം പോസ്റ്റ് എന്ന ഓപ്ഷനാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്. റീട്വീറ്റുകൾ റീപോസ്റ്റുകളെന്നും അറിയപ്പെടും. അതുകൊണ്ട് ഇനി ട്വീറ്റ്, റീട്വീറ്റ് എന്നൊന്നും പറയേണ്ടതില്ലെന്ന് സാരം.
എക്സിന്റെ വെബ്‌സൈറ്റിൽ നിന്നും ആപ്പിൾ നിന്നും ട്വീറ്റ് ബട്ടൺ മാറ്റി പകരം പോസ്റ്റ് എന്ന ബട്ടണാണ് ഇപ്പോൾ ഉള്ളത്. ഈ മാറ്റം പക്ഷേ പലർക്കും അങ്ങോട്ട് ഉൾകൊള്ളാൻ ആയിട്ടില്ല. പേര് മാറ്റവും ലോഗോ മാറ്റവും നടത്തിയതിനാൽ തന്നെ പലരും ഈ ആപ്പിന്റെ നിലനിൽപിനെ ഇതൊക്കെ ബാധിക്കും എന്ന തരത്തിൽ അഭിപ്രായങ്ങൾ പറയുന്നുണ്ട്. എന്നാൽ അടിമുടി മാറ്റങ്ങൾ നടത്തി റീബ്രാൻഡ് ചെയ്ത ട്വിറ്ററിന് ഉപഭോക്താക്കളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുണ്ടായെന്ന വിവരം മസ്ക് പങ്കുവെച്ചിരുന്നു. എക്സ് എന്ന പേരും ആ അക്ഷരം പോലെ ലോഗോയും ആയാണ് പഴയ ട്വിറ്റർ റീബ്രാൻഡ് ചെയ്യപ്പെട്ടത്.
Summary: No more tweeting; Can be posted in ‘X’.
Discussion about this post