സ്വിഗ്ഗി – എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്: ഓൺലൈൻ ഷോപ്പിങ്ങിൽ നേടാം 10% വരെ ക്യാഷ്ബാക്ക്

ഓൺലൈൻ പർച്ചേസുകൾ കൂടുന്ന കാലമാണിത്. മികച്ച ക്യാഷ്ബാക്ക് ഓഫറുകളുള്ള ഒരു ക്രെഡിറ്റ് കാർഡ് അപ്പോൾ നിങ്ങൾക്ക് സ്വന്തമായി ഉണ്ടെങ്കിലോ? പുതിയതായി വന്ന സ്വിഗ്ഗി – എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് മികച്ച ഒരു ഓപ്ഷനാണ്. ഉപഭോക്താക്കൾക്ക് 10 ശതമാനം വരെ ക്യാഷ്ബാക്കാണ് കാർഡ് വാഗ്ദാനം ചെയ്യുന്നത്.

ഇതാദ്യമായാണ് സ്വിഗ്ഗി കോബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കും സ്വിഗ്ഗിയും ചേർന്ന് പുറത്തിറക്കിയ ഈ കാർഡ് സ്വിഗ്ഗി അടക്കമുള്ള ഓൺലൈൻ പ്ലാറ്ഫോമുകളിൽ നടത്തുന്ന ഇടപാടുകൾക്ക് ക്യാഷ്ബാക്ക് അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പ് നൽകുന്നു. സ്വിഗ്ഗിയിലൂടെയുള്ള ഫുഡ് ഡെലിവറി, ഇൻസ്റ്റമാർട് വഴിയുള്ള ഗ്രോസറി ഡെലിവറി, ഡൈൻഔട്ട് ആപ്പ് വഴിയുള്ള ഇടപാട് എന്നിവയ്ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, ബുക്ക് മൈ ഷോ, നൈക്ക, ഉബർ, ഒല, ഫാർമ ഈസി തുടങ്ങിയ വെബ്‌സൈറ്റിൽ നിന്നുള്ള ഇടപാടിന് 5 ശതമാനം ക്യാഷ്ബാക്കായിരിക്കും ലഭിക്കുക. കൂടാതെ ബ്രാൻഡുകളായ നൈക്ക്, അഡിഡാസ് തുടങ്ങിയവയുടെ പർച്ചേസിനും 5% ക്യാഷ്ബാക്ക് നേടാം.

സ്വിഗ്ഗി – എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിൽ സ്വിഗ്ഗി മണി രൂപത്തിലായിരിക്കും ക്യാഷ്ബാക്കുകൾ ലഭിക്കുക. സ്വിഗ്ഗി വഴിയുള്ള അടുത്ത ഇടപാടുകൾക്ക് ഈ ക്യാഷ് ഉപയോഗിക്കാം. സ്വിഗ്ഗി ആപ്പ് വഴിയും എച്ച്ഡിഎഫ്സി ബാങ്കിന്റെ വെബ്സൈറ്റ് വഴിയും സ്വിഗ്ഗി – എച്ച്ഡിഎഫ്‌സി ബാങ്ക് കോ ബ്രാൻഡഡ് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.

Summary: Swiggy – HDFC Bank Co Branded Credit Card; Get up to 10% cashback on online shopping.

Exit mobile version