ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളെ വരവേൽക്കാൻ ടെക്ക് ലോകം ഒരുങ്ങി കഴിഞ്ഞു. ഒത്തിരി പ്രതീക്ഷയോടെയാണ് ഓരോ നിർമാതാക്കളും ഓഗസ്റ്റിനെ വരവേൽക്കുന്നത്.
അടുത്ത മാസം അരങ്ങേറാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ വിവോ വി 29, റെഡ്മി 12 5ജി എന്നിവയും ഉൾപ്പെടുന്നു. പുതിയ സ്മാർട്ട്ഫോണുകളുടെ കൂടുതൽ വിശദാംശങ്ങൾക്കും അറിയിപ്പുകൾക്കുമായി ആരാധകരും ടെക്ക് പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കൂടാതെ ഷവോമി മിക്സ് ഫോൾഡ് 3, വിവോ V29 സീരീസ്, റിയൽ മി GT 5, ഇൻഫിനിക്സ് GT 10 പ്രൊ, റെഡ്മി 12 5G, വൺ പ്ലസ് ഓപ്പൺ എന്നീ സ്മാർട്ടഫോണുകളും ഈ വർഷം ഓഗസ്റ്റിൽ അരങ്ങേറാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
Summary: Top upcoming smartphones in August 2023: Redmi 12 5G, Vivo V29 Series and more
Discussion about this post