രണ്ടാം ഏകദിനം: ഇന്ത്യക്ക് തോൽവി

വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ഇതോടെ മൂന്ന് മത്സരങ്ങൾ ഉള്ള ഏകദിന പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം എത്തി. ആറ് വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ തോൽപിച്ചത്.

ഇന്ത്യ 40.5 ഓവറിൽ 181ന് പുറത്തായി. വെസ്റ്റ് ഇൻഡീസ് 36.4 ഓവറിൽ ലക്‌ഷ്യം കാണുകയും ചെയ്തു. ആദ്യത്തെ മത്സരം ജയിച്ച ഇന്ത്യക്ക് ഇനി മൂന്നാം മത്സരം കൂടി ജയിച്ചാൽ പരമ്പര നേടാനാകൂ.

ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുകയായിരുന്നു. ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കം നന്നായിരുനെങ്കിലും 34 റൺസെടുത്ത ശുഭ്മാൻ ഗിൽ വീണതോടെ വിക്കറ്റുകൾ ഒന്നൊന്നായി വീണു തുടങ്ങി. മലയാളി താരമായ സഞ്ജു സാംസണ് 9 റൺസ് എടുക്കാൻ കഴിഞ്ഞുള്ളു. ആദ്യ ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ ഈ മത്സരത്തിലും അർദ്ധ സെഞ്ച്വറി നേടിയിരുന്നു 55 റൺസാണ് തരാം നേടിയത്. വിൻഡീസിന്റെ ഹോപ്പ്(63) കാർട്ടി(48) എന്നിവർ പുറത്താകാതെ നിന്നു ടീമിന് വേണ്ടി സ്കോർ ചെയ്തത് ടീമിന് വിജയം നേടി കൊടുക്കാൻ സഹായിച്ചു.

Summary: West Indies defeated India by six wickets in the second ODI.

Exit mobile version