ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ (ABDM) കീഴിൽ നാഷണൽ ഹെൽത്ത് അതോറിറ്റി (NHA) 100 മൈക്രോസൈറ്റ് പദ്ധതി ആരംഭിച്ചു. ഈ മൈക്രോസൈറ്റുകൾ ചെറിയ-ഇടത്തരം ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, പത്ത് കിടക്കകളിൽ താഴെയുള്ള ആശുപത്രികൾ ലബോറട്ടറികൾ, ഫാർമസികൾ എന്നിവയുടെ കൂട്ടമായിരിക്കും. ഇത് കൂടാതെ ABDM ന്റെ കീഴിൽ വരുന്ന മറ്റ് ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും രോഗികൾക്ക് ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ നൽകുന്നതുമായവയും ഇതിൽ ഉൾപെടും. ഡിജിറ്റൽ ആരോഗ്യ സ്വീകാര്യത ത്വരിതപ്പെടുത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.
രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്ഥാപിക്കും. സാമ്പത്തിക പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും NHA നൽകും. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ സ്റ്റേറ്റ് മിഷൻ ഡയറക്ടർമാരാണ് പ്രധാനമായും ഇത് നടപ്പിലാക്കുന്നത്. 2023 മേയ് മാസത്തിൽ മൈക്രോസൈറ്റുകൾ രാജ്യവ്യാപകമായി സജീവമാക്കുന്നതിനുള്ള പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ NHA പുറത്തിറക്കിയിരുന്നു.
Summary: 100 microsites project launched in the country with an aim to accelerate digital health adoption.
Discussion about this post