ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി രണ്ട ദിവസം കൂടിയാണ് ബാക്കിയുള്ളത്. ജൂലൈ 31 ന് അവസാനിക്കുന്ന സമയപരിധിയിലെ അവസാന നിമിഷ തിരക്ക് ഒഴിവാക്കാൻ ഇതുവരെ ഫയൽ ചെയ്യാത്തവർ എത്രയും വേഗം നികുതി ഫയൽ ചെയ്യാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെടുന്നത്. സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച ഉൾപ്പെടെ പ്രവർത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഈ വർഷം ജൂലൈ 27 വരെ 5.03 കോടി ഐടിആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ഏകദേശം 4.46 കോടി ഐടിആറുകൾ ഇ-വെരിഫൈ ചെയ്തിട്ടുണ്ട്. അതായത് ആകെ ഫയൽ ചെയ്തവിൽ 88 ശതമാനത്തിലധികം ഐടിആറുകൾ ഇ-വെരിഫൈ ചെയ്തു. ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തത് അനുസരിച്ച് ഇ-വെരിഫൈഡ് ചെയ്തവയിൽ 2.69 കോടിയിലധികം ഐടിആറുകൾ ഇതിനകം പ്രോസസ്സും ചെയ്തു കഴിഞ്ഞു.
ഐടിആർ ഫയലിംഗ്, ടാക്സ് പേയ്മെന്റ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് നികുതിദായകരെ സഹായിക്കുന്നതിന്, ആദായ നികുതി വകുപ്പിന്റെ ഹെൽപ്പ്ഡെസ്ക് 24×7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. കോളുകൾ, തത്സമയ ചാറ്റുകൾ, വെബെക്സ് സെഷനുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ അവർ നികുതിദായകർക്ക് പിന്തുണ ഉറപ്പ് നൽകുന്നു.
Summary: Filed ITR? The due date to file an income tax return is 31st July.
Discussion about this post