അപൂർവ്വ റെക്കോർഡ് നേടി പാകിസ്ഥാൻ ക്രിക്കറ്റ് താരം സൗദ് ഷക്കീൽ. അരങ്ങേറ്റം മുതൽ കളിച്ച ടെസ്റ്റ് മത്സരങ്ങളിൽ എല്ലാം 50 റൺസിലധികം നേടിയ താരമെന്ന അപൂർവ്വ റെക്കോർഡാണ് ഷക്കീൽ നേടിയത്. 146 വർഷം നീണ്ട റെക്കോർഡാണ് താരം തിരുത്തിയെഴുതിയത്. ഷക്കീലിന്റെ ഏഴാം ടെസ്റ്റ് മത്സരമാണ് ശ്രീലങ്കക്ക് എതിരെ ഇപ്പോൾ നടക്കുന്നത്.
ഈ മത്സരത്തിൽ 57 റൺസ് നേടിയ താരത്തിന്റെ ആറാം അർദ്ധസെഞ്ച്വറി ആണിത്. ഇത് കൂടാതെ ഒരു സെഞ്ചുറിയും ഇരട്ട സെഞ്ച്വറിയും ഷക്കീൽ നേടിയിട്ടുണ്ട്. ഇതോടെയാണ് കളിച്ച എല്ലാ ടെസ്റ്റ് മത്സരങ്ങളിലും 50 റൺസിന് മുകളിൽ സ്കോർ ചെയ്‌തെന്ന് അപൂർവ്വനേട്ടം താരത്തിന് സ്വന്തമായത്. സുനിൽ ഗവാസ്കർ, സഈദ് അഹ്‌മദ് തുടങ്ങിയ താരങ്ങളെയാണ് ഷക്കീൽ മറികടന്നത്. ഈ താരങ്ങൾ തങ്ങളുടെ ആദ്യ 6 മത്സരങ്ങളിൽ അൻപത് റൺസിന് മുകളിൽ നേടിയവരാണ്.
ശ്രീലങ്കക്ക് എതിരെ ഇപ്പോൾ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്ഥാൻ കൂറ്റൻ വിജയമാണ് സ്വന്തമാക്കിയത്. ഒരു ഇന്നിങ്സിനും 222 റൺസിനും ആയിരുന്നു പാകിസ്ഥാന്റെ വിജയം. 70 റൺസ് വഴങ്ങി 7 വിക്കറ്റ് എടുത്ത നൊമാൻ അലിയുടെ പ്രകടനം വിജയത്തിൽ നിർണായകമായിരുന്നു.
Summary: Pakistan player Saud Shakeel has achieved a rare record in Test cricket.
Discussion about this post