ഇന്ത്യയിലെ സാമ്പത്തിക തട്ടിപ്പുകൾ 2021 നെ അപേക്ഷിച്ച് 2022 ൽ 65% വർധിച്ചെന്ന് ധനമന്ത്രാലയം അറിയിച്ചു. എടിഎം ഉൾപ്പെടെയുള്ള തട്ടിപ്പുകൾ കൂടി കൂട്ടിയാണ് ഈ കണക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് തട്ടിപ്പ് തുക ഏതാണ്ട് ഇരട്ടിയാകുകയും ചെയ്തു.
നാല് തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ധനമന്ത്രാലയം പട്ടികപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഭീകരതയ്ക്ക് ധനസഹായം നൽകുന്നതിനുമായി ക്രിപ്‌റ്റോയുടെ ഉപയോഗം, വ്യാജ മേൽവിലാസം ഉൾപ്പെടെയുള്ള വ്യാജ അക്കൗണ്ടുകൾ, കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ധനസഹായത്തിനുമായി അന്താരാഷ്ട്ര ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ ഉപയോഗം, നിക്ഷേപത്തിനായി വായ്പ നൽകുന്ന ആപ്പുകളുടെ ഉപയോഗം എന്നിവയാണത്.
ഓരോ മാസവും ശരാശരി 2,000 ഉപഭോക്താക്കളെങ്കിലും ഇന്ത്യയിൽ സൈബർ തട്ടിപ്പിന് വിധേയരാക്കുന്നുണ്ടെന്നാണ് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചത്. 2022-ൽ 2,113 കോടി രൂപയുടെ തട്ടിപ്പാണ് രാജ്യത്ത് നടന്നത്. ഓരോ 64,000 ഇടപാടുകൾക്കും ഒരു തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് ധനമന്ത്രലായം വ്യക്തമാക്കുന്നത്.
Summary: Financial frauds will increase by 65% in 2022 compared to the previous year, says Finance Ministry.
Discussion about this post