എക്സ് ആയി പേരുമാറ്റിയ ട്വിറ്ററോട് മത്സരിക്കാൻ ടിക്‌ടോക്കും എത്തുന്നു. ട്വിറ്ററിന്റേത് പോലെ ടെക്സ്റ്റ് ഒൺലി ആയുള്ള പോസ്റ്റുകൾ മാത്രം ഷെയർ ചെയ്യാനുള്ള ഓപ്ഷൻ അവതരിപ്പിക്കകയാണ് ട്വിറ്ററും. കഴിഞ്ഞ തിങ്കളാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ടിക്‌ടോക് നടത്തിയിരുന്നു.
പരമാവധി 1000 അക്ഷരങ്ങൾ ഉള്ള പോസ്റ്റാണ് ഈ ഫീച്ചർ വഴി ഷെയർ ചെയ്യാൻ കഴിയുക. കൂടാതെ പോസ്റ്റുകളിൽ വ്യത്യസ്തമായ കളർ ബാക്ക്ഗ്രൗണ്ടുകളും സ്റ്റിക്കറുകളും നല്കാനാകും. മറ്റുള്ളവരെ ടാഗ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഹാഷ്ടാഗുകളും ഉപയോഗിക്കാം.
അടുത്തിടെയാണ് ട്വിറ്ററിന്റെ പേരും ലോഗോയും ഇലോൺ മസ്ക് മാറ്റിയത്. നിലവിൽ കമ്പനി നേരിടുന്ന പ്രതിസന്ധി ഘട്ടത്തെ സാഹചര്യം മുതലെടുത്താണ് ട്വിറ്ററിന്റെ ഈ നീക്കം. മെറ്റയുടെ ത്രെഡ് അടുത്തിടെയാണ് ട്വിറ്ററിന്റെ എതിരാളിയായി രംഗത്തെത്തിയത്. തൊട്ടു പിന്നാലെയാണ് ടിക്കറ്റോക്കിന്റെയും പുത്തൻ ചുവടുമാറ്റം.
Summary: Tiktok introduces new feature to compete with Elon Musk’s Twitter.
Discussion about this post