കാറപകടത്തിൽ രക്ഷകനായത് ഐഫോൺ 14. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ലോസ് ഏഞ്ചൽസിലാണ് സംഭവം നടന്നത്. ഒരാൾ സഞ്ചരിച്ചിരുന്ന കാർ അബദ്ധത്തിൽ പാറയിൽ ഇടിച്ച് 400 അടി താഴ്ചയുള്ള മൌണ്ട് വിൽസൺ ഏരിയയിലെ ഒരു മലയിടുക്കിലേക്ക് വീണു. ഈ അപകടത്തിൽ നിന്ന് അയാൾക്ക് രക്ഷയായതോ, ഐഫോൺ 14 നും. ക്രാഷ് ഡിറ്റക്ഷൻ, സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ് എന്നീ ഫീച്ചറുകളാണ് ഇതിന് പിന്നിൽ.
ക്രാഷ് ഡിറ്റക്ഷൻ ഫീച്ചർ വഴി അപകടം സംഭവിച്ചതായി മനസിലാക്കുന്നു. തുടർന്ന് സാറ്റലൈറ്റ് കണക്ഷൻ ഉപയോഗിച്ച് ഫോൺ എമർജൻസി റിലേ സെന്ററിലേക്ക് ഒരു ടെക്സ്റ്റ് മെസെജ് അയക്കുന്നു. നെറ്റ്‌വർക്ക് കവറേജ് ഇല്ലാതെ പ്രദേശമായിരുന്നിട്ടും സാറ്റലൈറ്റ് കണക്ഷൻ ഉള്ളത് കൊണ്ട് മെസെജ് പെട്ടെന്ന് സെന്‍റായി. അപകടം നടന്ന സ്ഥലത്തെ കൃത്യമായി കണ്ടെത്താനായതും ഇതിനാൽ ആണ്. ഐഫോണിന്റെ സഹായമില്ലായിരുന്നുവെങ്കിൽ ആളെ കണ്ടെത്തുന്നത് വെല്ലുവിളിയാകുമായിരുന്നുവെന്ന് മോൺട്രോസ് സെർച്ച് ആൻഡ് റെസ്‌ക്യൂവിൽ നിന്നുള്ള സ്റ്റീവ് ഗോൾഡ്‌സ്‌വർത്തിയുടെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിലൊരാൾ പറഞ്ഞു.
ഐഫോണ്‍ 14 മോഡലുകളിലും ക്രാഷ് ഡിറ്റക്ഷൻ ഒരു ഡിഫോൾട്ട് ഫീച്ചറായി തന്നെയാണ് കൊടുത്തിരിക്കുന്നത്. ഇത്തരം ആധുനിക ഫീച്ചറുകൾ മനുഷ്യനെ രക്ഷിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
Summary: The car fell into the ravine; iPhone 14 is the savior.
Discussion about this post