വരാനിരിക്കുന്ന ദുരന്തത്തിന് സൂചന നൽകി കേരളത്തിലെ മധ്യ ജില്ലകൾക്ക് രാജ്യാന്തര കാലാവസ്ഥ പഠന ഏജൻസിയുടെ മുന്നറിയിപ്പ്. പ്രധാനമായും എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ ചില പ്രദേശങ്ങൾ അടുത്ത 30 വർഷത്തിനുള്ളിൽ വെള്ളത്തിനടിയിലാകും എന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൈമറ്റ് സെന്റർ എന്ന കാലാസ്ഥ ഏജൻസിയുടെ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സമുദ്ര ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്.
ക്ലൈമറ്റ് സെന്ററിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം ജില്ലയിലെ എടവനക്കാട് മുതൽ ചെല്ലാനം വരെയുള്ള മേഖലയും ആലപ്പുഴ ജില്ലയിലെ അന്ധകാരനഴി മുതൽ വലിയഴീക്കൽ വരെയുള്ള തീരമേഖലയും കോട്ടയത്തെ കായൽ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളായ വൈക്കവും കുമാരകവും ഉൾപ്പെടെ വെള്ളത്തിനടിയിൽ ആകും. കൂടാതെ തൃശൂർ ജില്ലയിലെ പറപ്പൂർ മുതൽ ആറാട്ടുപുഴ വരെയുള്ള മേഖലയും വെള്ളത്തിൽ മുങ്ങാനുള്ള സാധ്യത പറയുന്നുണ്ട്. ഏറ്റവും കൂടുതൽ നാശം കുട്ടനാട് മേഖലയിൽ ആകുമെന്ന് പഠന റിപ്പോർട്ടിൽ സൂചനകളുണ്ട്.
2050-ഓടെ നടക്കാൻ സാധ്യതയുള്ള കാര്യമാണെന്ന് ഇരിക്കിലും ഈ മേഖലയിലെ ആളുകളുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ സർക്കാരുകൾ ഇപ്പോഴേ ആലോചിച്ചു തുടങ്ങണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങൾക്ക് വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ ലോകത്തെ പല പ്രമുഖ പ്രദേശങ്ങളും സമുദ്രത്തിൽ മുങ്ങിപോകുമെന്ന ഭീഷണി നിലനിക്കുവെന്ന് ഏജൻസിയുടെ പഠനറിപ്പോർട്ടിൽ സൂചനയുണ്ട്.
Summary: Many areas of Madhya Kerala will be submerged in water by 2050!! Climate Central, an international agency has warned of impending disaster.
Discussion about this post