മെസി വന്നു, കണ്ടു, കീഴടക്കി… ‘മയാമിക്ക് വീണ്ടും വിജയം’

ലയണല്‍ മെസിക്ക് എന്ത് യൂറോപ്പ് എന്ത് ഏഷ്യ എന്ത് അമേരിക്ക. ഇന്റര്‍ മയാമിക്കായി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ നേടി മെസി അമേരിക്കയില്‍ അഴിഞ്ഞാടുകയാണ്. അറ്റ്ലാന്റ യുണൈറ്റഡിന് എതിരെ ഇരട്ട ഗോളും അസിസ്റ്റും കണ്ടെത്തിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന്റെ വിജയമാണ് ഇന്റര്‍ മയാമി നേടിയത്.

മെസി എത്തുന്നതിനു മുന്‍പ് അവസാന 11 മത്സരങ്ങളില്‍ വിജയിക്കാന്‍ സാധിക്കാതിരുന്ന ഇന്റര്‍ മിയാമിക്ക് മെസ്സി വന്നതിനു ശേഷം തുടര്‍ച്ചയായ രണ്ടു വിജയങ്ങള്‍ സ്വന്തമാക്കാന്‍ സാധിച്ചു. ആദ്യ മത്സരത്തില്‍ തന്നെ മെക്‌സിക്കന്‍ ക്ലബ് ക്രൂസ് അസൂളിനെതിരെ ഇഞ്ചുറി ടൈമിലെ ഫ്രീകിക്ക് ഗോളോടെ ഇന്റര്‍ മിയാമിക്ക് വിജയം നേടിക്കൊടുത്തത്. രണ്ടാം മത്സരത്തിലും ഇരട്ട ഗോളോടെ തിളങ്ങിയിരിക്കുകയാണ് മെസി.

തകര്‍ന്ന് തരിപ്പണമായ മയാമിയുടെ അത്യുഗ്രന്‍ തിരിച്ചുവരവാണ് മെസ്സിയുടെ വരവിനു ശേഷം കാണാന്‍ സാധിക്കുന്നത്. ക്യാപ്റ്റന്റെ ആംബാന്‍ഡ് അണിഞ്ഞിറങ്ങിയ മെസ്സി എട്ടാം മിനുട്ടില്‍ തന്നെ ഇന്റര്‍ മിയാമിയെ മുന്നിലെത്തിച്ചു. എട്ടാം മിനുട്ടില്‍ സെര്‍ജിയോ ബുസ്‌കെറ്റ് മധ്യനിരയില്‍ നിന്നും നല്‍കിയ പാസ് മെസ്സി മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. 22 ആം മിനുട്ടില്‍ റോബര്‍ട്ട് ടൈലര്‍ ഇടതു വശത്ത് നിന്നും നല്‍കിയ പാസ് വലയിലെത്തിച്ച് മെസ്സി സ്‌കോര്‍ 2 -0 ആക്കി ഉയര്‍ത്തി.4 4 ആം മിനുട്ടില്‍ ക്രമാഷിയുടെ അസിസ്റ്റില്‍ നിന്നും റോബര്‍ട്ട് ടൈലര്‍ മിയാമിയുടെ മൂന്നാമത്തെ ഗോള്‍ നേടി.

53 ആം മിനുട്ടില്‍ മെസ്സി നല്‍കിയ പാസില്‍ നിന്നും ടൈലര്‍ മിയാമിയുടെ നാലാമത്തെ ഗോള്‍ നേടി. വിജയം ഉറപ്പിച്ചതോടെ 77 ആം മിനുട്ടില്‍ മെസ്സിയെ പിന്‍വലിച്ചു. 85 ആം മിനുട്ടില്‍ അറ്റലാന്റക്ക് ഒരു പെനാല്‍റ്റി ലഭിച്ചില്ലെങ്കിലും അര്‍ജന്റീന താരം അല്‍മേഡ അത് പാഴാക്കി. വിജയത്തോടെ ലീഗ് കപ്പില്‍ രണ്ടു മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുകള്‍ മിയാമി നേടിയപ്പോള്‍ അടുത്തഘട്ടം ഉറപ്പിച്ചു.

Summary: Messi scored for the second consecutive match for Inter Miami

Exit mobile version