ഓപ്പൺ എ.ഐയുടെ ചാറ്റ് ജി.പി.ടി. ഇനി മുതൽ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാകും. പ്ലേ സ്റ്റോർ വഴി ഇനി ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാം. മേയ് മാസം മുതൽ ഐ ഫോണിലും ഡെസ്ക്ടോപ്പിലും ചാറ്റ് ജി.പി.ടി. ലഭ്യമായിരുന്നു.
ആപ്പ് വരുന്നതോടെ കൃത്യമായ വേഗത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കാനും, പ്ലഗ്-ഇന്നുകൾ, കാത്തിരിപ്പ് സമയം എന്നിവ കുറയ്ക്കാനും ചാറ്റ് ജി.പി.ടി. കൊണ്ട് സാധിക്കും. ഐ.ഒ.എസിനുള്ള വോയ്സ് ഇൻപുട്ടുകളും ചാറ്റ് ജി.പി.ടി. ആപ്പ് വഴി ലഭിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (Ai) സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി എഴുതി നല്കുന്ന ചാറ്റ്ബോട്ട് ആണ് ചാറ്റ് ജി.പി.ടി. ഓപ്പണ്‍ എ.ഐ എന്ന സ്റ്റാര്‍ട്ടപ്പ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
കഥ, കവിത, ലേഖനങ്ങള്‍, കത്തുകള്‍, കുറിപ്പുകള്‍, ലേഖനങ്ങള്‍, സമകാലിക സംഭവങ്ങള്‍, പാചകക്കുറിപ്പുകള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ വിവരങ്ങള്‍ തിരയാനും എഴുതാനും ചാറ്റ് ജി.പി.ടിയ്ക്ക് സാധിക്കും.
Summary: Open AI’s Chat GPT It will also be available on Android phones from now on
Discussion about this post