ശ്രീ സിമന്റ് ലിമിറ്റഡ് ആദ്യ പാദ ലാഭത്തിൽ 84% വർധന രേഖപ്പെടുത്തി. വലിയ തോതിലുള്ള ആഭ്യന്തര ഡിമാൻഡ് ആണ് ഈ മികച്ച നേട്ടം കൊയ്യാൻ ഈ സിമന്റ് കമ്പനിയെ സഹായിച്ചത്. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ കമ്പനി 5.81 ബില്യൺ രൂപയുടെ, അതായത് 70.87 മില്യൺ ഡോളറിന്റെ ലാഭം ഉണ്ടാക്കി എന്നാണ് റിഫിനിറ്റിവ് ഐബിഇഎസ് ഡാറ്റ കണക്കുകൾ സൂചിപ്പിക്കുന്നത്.
കൊൽക്കത്ത ആസ്ഥാനമായുള്ള കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തവരുമാനം 17 ശതമാനത്തിലധികം ഉയർന്ന് 62.55 ബില്യൺ രൂപയായി. മൊത്ത ചിലവുകൾ ഏതാണ്ട് 18% ത്തോളവും വർധിച്ചു. 2022 ഒക്ടോബറിനുശേഷം ഇന്ധനവില കുറയുകയും കമ്പനി ആസൂത്രിതമായി നിരവധി പരിപാടികൾ നടപ്പിലാക്കുകയും ചെയ്തതോടെ ലാഭം വർദ്ധിച്ചു തുടങ്ങിയെന്ന് ശ്രീ സിമന്റ്സിന്റെ മാനേജിംഗ് ഡയറക്ടർ നീരജ് അഖൗരി കഴിഞ്ഞ പാദത്തിൽ പറഞ്ഞിരുന്നു.
അതിനിടെ രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി വിപുലീകരണ പദ്ധതികൾക്കായി 70 ബില്യൺ രൂപ നിക്ഷേപിക്കുമെന്ന് ശ്രീ സിമന്റ് കമ്പനി അറിയിച്ചു.
Summary: Demand is up; 84% profit growth for Shree Cement.
Discussion about this post