ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ്ങിൻ്റെ പുത്തൻ മോഡലുകൾ വിപണിയിൽ അവതരിപ്പിച്ചു. ഗാലക്സി അൺപാക്ക്ഡ് സിയോൾ ഇവന്റിലാണ് സാംസങ് പുതിയ തലമുറയിലെ സ്മാർട്ട്ഫോണുകളും ടാബുകളും വാച്ചുകളും അവതരിപ്പിച്ചത്. സിയോളിലെ സാംസിയോങ്-ഡോങ്ങിലുള്ള കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ (COEX) വെച്ചായിരുന്നു പരിപാടി.
Samsung Galaxy Z Flip 5, Z Fold 5, Galaxy Tab S9 സീരീസ്, Galaxy Watch 6 എന്നിവ ഉൾപ്പെടുന്നതാണ് ഫിഫ്ത്ത് ജനറേഷൻ. സാംസങ്ങിൻ്റെ പുതിയ മോഡൽ ടാബ്‌ലെറ്റുകളായ – Samsung Galaxy Tab S9, Galaxy Tab S9 Plus, Galaxy Tab S9 Ultra എന്നിവയും ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ഇത് കൂടാതെ സാംസങ് ഗാലക്‌സി വാച്ച് സീരീസും ചടങ്ങിൽ അവതരിപ്പിച്ചു. വാനില, ക്ലാസിക് എന്നീ രണ്ട് ഷേഡുകളിൽ വാച്ചുകൾ ലഭ്യമാണ്.
Summary: Samsung unveils new generation of smartphones, tabs & watches at Galaxy Unpacked Seoul Event