കേരളത്തിലെ പ്രമുഖ യൂട്യൂബർമ്മാരുടെ ഓഫീസുകളിലും വീടുകളിലും ആദായ നികുതി വകുപ്പ് റൈഡ് നടത്തിയത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. പല യൂട്യൂബർമ്മാരുടെ ആദായ നികുതിയുടെ പേരിൽ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതാണ് കാര്യങ്ങൾ ആദായ നികുതി വകുപ്പ് റെയ്ഡിലേക്ക് എത്തിച്ചത്. വരുമാനത്തിനനുസരിച്ച് കൃത്യമായി നികുതി അടയ്ക്കുന്നില്ല എന്ന കണ്ടെത്തലിൽ ആയിരുന്നു പരിശോധന.
യൂട്യൂബ് വരുമാനം ഒരു ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമായാണ് ആദായ നികുതി നിയമപ്രകാരം കണക്കാക്കുന്നത്. അതിനാൽ, കൃത്യമായി നികുതി അടയ്ക്കാത്ത യൂട്യൂബർമാർ തിരിച്ചറിയേണ്ട പ്രധാന കാര്യം; തങ്ങളും പ്രൊഫഷണലുകളാണ് എന്നതാണ്. അതുകൊണ്ട്, കൃത്യമായും ആദായ നികുതി അടയ്ക്കേണ്ട ബാധ്യത ഉണ്ട്. രണ്ടര ലക്ഷം രൂപയിൽ കൂടുതൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വരുമാനം ഉണ്ടെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം ITR 3 അല്ലെങ്കിൽ ITR 4 ഫോമുകളാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
ആദായ നികുതി ഫയൽ ചെയ്യുന്നതിന് നിരവധി കാരണങ്ങളുണ്ട് കൃത്യസമയത്ത് ആദായ നികുതി ഫയൽ ചെയ്യുക എന്നത് ഒരു നികുതി ദായകൻറെ ഉത്തരവാദിത്വവുമാണ്. വ്യക്തികളുടെയോ ബിസിനസുകളുടെ വരുമാനം നിർദിഷ്ട പരിധി കഴിയുന്നുവെങ്കിൽ അത് നിയമപരമായി പാലിക്കുകയും നികുതി നൽകുകയും വേണം, ആദായ നികുതി ഫയൽ ചെയ്യുന്നതിലൂടെ 1961 ലെ ആദായ നികുതി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഓരോ വ്യക്തിയും ചെയ്യേണ്ടത്.
ITR ഫയൽ ചെയ്യുന്നത് ഒരു നിശ്ചിത സാമ്പത്തിക വർഷത്തേക്കുള്ള വരുമാനം കൃത്യമായി വിലയിരുത്താൻ വ്യക്തികളെ സഹായിക്കുന്നു. നികുതി ഫയൽ ചെയ്യുന്നത് ശമ്പളം, ബിസിനസ്സിൽ നിന്നുള്ള ലാഭം, മൂലധന നേട്ടം എന്നീ വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന്റെ സമഗ്രതയും, സുതാര്യതയും, ഉത്തരവാദിത്വവും ഉറപ്പാക്കുന്നു. കൂടാതെ വരുമാനം, കിഴിവുകൾ, ഇളവുകൾ, നിക്ഷേപങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ നൽകേണ്ടതിനാൽ നികുതി ബാധ്യതകൾ മനസ്സിലാക്കാനും സാധിക്കും.
Summary: Your youtube income shall taxed as a sole proprietorship business income, until you have registered your channel as Partnership or a company. The income tax reporting and taxation shall be according to the individual tax slabs as applicable.