ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ പ്ലാനുണ്ടോ? അറിയണം ഇക്കാര്യങ്ങൾ

ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രധാനമായ ഒരു കാര്യമാണ്. എന്നാൽ ഒരു അസുഖം വന്നാലോ, അതിന്റെ ചികിത്സ ചിലവുകളും കുത്തനെ ഉയരുകയാണ്. ഇവിടെയാണ് ഹെൽത്ത് ഇൻഷുറൻസിന്റെ ആവശ്യകത. രോഗം വന്ന് കീശ കാലിയാകാതിരിക്കാൻ ഹെൽത്ത് ഇൻഷുറൻസ് നമ്മെ സഹായിക്കും. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്ന ചിലത്.

ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ, നിലവിൽ രോഗമുള്ള വ്യക്തി ആണെങ്കിൽ ആ രോഗത്തിനും അതിന്റെ അനുബന്ധ സാഹചര്യങ്ങൾക്കും ഉൾപ്പെടെ പരിരക്ഷ കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കൂടാതെ അസുഖത്തിനുള്ള കാത്തിരിപ്പ് കാലയളവിലെ നിബന്ധനകളെയും വ്യവസ്ഥകളെയും കുറിച്ച് സമഗ്രമായ ധാരണ ഉണ്ടായിരിക്കണം.

പോളിസി ഡോക്യുമെന്റുകൾ ശ്രദ്ധാപൂർവ്വം വായിക്കുകയും ആ രോഗത്തിന് പരിരക്ഷയോ ഉണ്ടോ, കോ-പേയ്‌മെന്റ്, സബ്-ലിമിറ്റ് അല്ലെങ്കിൽ കിഴിവ് പോലുള്ള എന്തെങ്കിലും പരിമിതികളോ ഒഴിവാക്കലുകളോ നിലവിലുള്ള രോഗത്തിന് ബാധകമാണോ എന്നൊക്കെ നോക്കണം. രോഗങ്ങളുള്ള വ്യക്തികൾ അവരുടെ എല്ലാ മെഡിക്കൽ അവസ്ഥകളും പ്രൊപ്പോസൽ ഫോം ഫയലിംഗിലോ അല്ലെങ്കിൽ അണ്ടർ റൈറ്റിംഗ് പ്രക്രിയയിലോ വ്യക്തമാക്കിയിരിക്കണം.

രോഗമില്ലാത്തവരെ അപേക്ഷിച്ച് രോഗമുള്ളവർക്ക് ചിലപ്പോൾ ഉയർന്ന പ്രീമിയം തുക അടക്കേണ്ടതായി വന്നേക്കാം. എന്നിരുന്നാലും നിലവിൽ രോഗമുണ്ടെങ്കിൽ അത് കൃത്യമായി വെളുപ്പെടുത്തി ഇൻഷുറൻസ് എടുക്കുന്നതിലൂടെ ഭാവിയിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. താങ്ങാവുന്ന വിലയിൽ ഏറ്റവും അനുയോജ്യമായ പ്ലാൻ കണ്ടെത്തുന്നതിന് വ്യത്യസ്ത ഇൻഷുറർമാരിലും ഉൽപ്പന്നങ്ങളിലുമുള്ള പ്രീമിയങ്ങളും നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം താരതമ്യം ചെയ്യുന്നത് നല്ലതാണ്.

Summary: Planning to get health insurance? You should know these things.

Exit mobile version