ഇന്ത്യൻ ലാപ്‌ടോപ്പ് വിപണി ലക്ഷ്യമാക്കി പുതിയ ജിയോബുക്ക് അവതരിപ്പിക്കാനൊരുങ്ങി റിലയൻസ്. ഒക്ടോബർ മാസത്തിൽ റിലയൻസ് അവതരിപ്പിച്ച ലാപ്‌ടോപ്പിന്റെ പുതുക്കിയ പതിപ്പായിരിക്കും ഇതെന്നും, പഴയ ലാപ്‌ടോപ്പ് ആമസോൺ വഴി വിൽപ്പന നടത്താനുള്ള നീക്കത്തിന്റെ ടീസറായിരിക്കും ഇതെന്നുമാണ് സൂചനകൾ.
ജിയോബുക്ക് സവിശേഷതകൾ:
ഈ മാസം അവസാനത്തോടെ ഓൾ-ന്യു ജിയോബുക്ക് ലോഞ്ച് ചെയ്യുമെന്നാണ് ആമസോൺ പുറത്തുവിട്ട വിവരം. അതേ സമയം നിലവിലെ ജിയോബുക്ക് റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകൾ വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്.
കോംപാക്ട് ഫോം ഫാക്ടറുള്ള പുതിയ ജിയോബുക്ക് നീലനിറത്തിലാണ് പുറത്തിറങ്ങുന്നത്. ഈ ലാപ്ടോപ്പ് എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്നതും പ്രൊഡക്റ്റിവിറ്റി, വിനോദം, ഗെയിം എന്നിവയ്‌ക്കായി ഡിസൈൻ ചെയ്തിട്ടുള്ളതാണെന്നും ടീസറിൽ നൽകിയിട്ടുണ്ട്.
4ജി കണക്റ്റിവിറ്റിയുള്ള ഈ ലാപ്പിന്റെ പെർഫോമൻസ് മെച്ചപ്പെട്ടതായിരിക്കും. ഒക്ടാ കോർ പ്രോസസറുള്ള ജിയോബുക്കിൽ ഹൈ-ഡെഫനിഷൻ വീഡിയോകൾ സ്ട്രീം ചെയ്യാനുള്ള സ്‌ക്രീനും ഉണ്ടായിരിക്കും. ഒരു ദിവസം വരെ നീണ്ട് നിൽക്കുന്ന ബാറ്ററിയായിരിക്കും ഈ ലാപ്പിൽ ഉണ്ടാവുക.