റിട്ടേൺസ് ഫയൽ ചെയ്യാത്തതിനും വരുമാനം തെറ്റായി കാണിച്ചതിനും ഒരു ലക്ഷം നോട്ടീസുകൾ അയച്ചെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 50 ലക്ഷത്തിന് അടുത്ത് വരുമാനം കണ്ടെത്തിയിടത്താണ് നോട്ടീസ് അയച്ചത്. അവ ഉടൻ ക്ലിയർ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തിൽ ഇതുവരെ 4 കോടിയിലധികം ആദായനികുതി റിട്ടേണുകൾ (ഐടിആർ) ഫയൽ ചെയ്തിട്ടുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സിബിഡിടി) ചെയർപേഴ്‌സൺ നിതിൻ ഗുപ്ത പറഞ്ഞു. അത്തരം ഐടിആറുകളിൽ പകുതിയിലധികവും സർക്കാർ പ്രോസസ്സ് ചെയ്തെന്നും 80 ലക്ഷം രൂപ റീഫണ്ട് ചെയ്തതായും 164-ാമത് ആദായനികുതി ദിനത്തെ അഭിസംബോധന ചെയ്തു അദ്ദേഹം പറഞ്ഞു.
റിട്ടേണുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിനും റീഫണ്ടുകൾ വേഗത്തിൽ നൽകുന്നതിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആദായനികുതി വകുപ്പ് കാര്യക്ഷമായി പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും ആദായനികുതി വകുപ്പിലെ തൊഴിലാളികളുടെ കുറവ് മികച്ച ഫലങ്ങൾ നേടാനുള്ള ശ്രമങ്ങളെ പരിമിതപ്പെടുത്തുന്നുണ്ടെന്ന് നിതിൻ ഗുപ്ത വ്യകത്മാക്കി. കേഡർ പുനഃസംഘടിപ്പിക്കുന്ന നിർദ്ദേശത്തിന് എത്രയും വേഗം അംഗീകാരം നൽകണമെന്ന് അദ്ദേഹം കേന്ദ്ര ധനമന്ത്രിയോട് അഭ്യർത്ഥിച്ചു.
Summary: Issued 1 lakh notices for non-filing of returns and false declaration of income: Union Finance Minister Nirmala Sitharaman.