രാജ്യത്തുടനീളമുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ വർധനവിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ പ്രതിശീർഷ അറ്റാദായത്തിൽ ഗണ്യമായ ഉയർച്ചയാണ് ഉണ്ടായത്. നിലവിലെ വിലയിൽ പ്രതിശീർഷ എൻഎസ്‌ഡിപി സൂചിപ്പിച്ച കാലയളവിൽ മിക്ക സംസ്ഥാനങ്ങളിലും ഏകദേശം 13-15% വാർഷിക വളർച്ച നിരക്ക് രേഖപ്പെടുത്തിയെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് പറഞ്ഞു.
ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ മധ്യപ്രദേശാന് ഒന്നാം സ്ഥാനത്ത്. രാജസ്ഥാൻ ആണ് രണ്ടാം സ്ഥാനത്ത്. മധ്യപ്രദേശിൻറെ ഏറ്റവും ഉയർന്ന വളർച്ച നിരക്ക് 15.62 ശതമാനവും, രാജസ്ഥാനിൻ്റേത് 14.85 ശതമാനവുമാണ് രേഖപ്പെടുത്തിയ വളർച്ച നിരക്ക്. കൂടാതെ, ആന്ധ്രാപ്രദേശ് 13.98% വളർച്ച നിരക്ക് കൈവരിച്ചുകൊണ്ട് ശ്രദ്ധേയമായ സാമ്പത്തിക പ്രതിരോധം പ്രകടിപ്പിച്ചു. കർണാടകയാണ് 13.57% വളർച്ച നിരക്കുമായി തൊട്ടുപിന്നൽ. സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കും അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് അടിവരയിട്ടുകൊണ്ട് 13.33% വളർച്ചയോടെ തമിഴ്നാടും സാമ്പത്തിക വികസനത്തിൽ കാര്യമായ മുന്നേറ്റം നടത്തി.
പ്രതിശീർഷ എൻഎസ്ഡിപിയിലെ ശ്രദ്ധേയമായ ഈ കുതിച്ചുചാട്ടം സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ പൗരന്മാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനും നടത്തിയ കൂട്ടായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. വിവിധ മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങളിലെ വർദ്ധന സംസ്ഥാനങ്ങളെ കൂടുതൽ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
Summary: States witness sharp increase in per capita income during 2022-23