കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടിയുടെ കിട്ടാക്കടം

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. അങ്ങനെ മൊത്തം നിഷ്‌ക്രിയ ആസ്തി 3.9 ശതമാനമായി കുറഞ്ഞു. ഇത് കഴിഞ്ഞ 10 വർഷത്തെ താഴ്ന്ന നിരക്കാണ്. വലയ തോതിൽ കിട്ടാക്കടം എഴുതിത്തള്ളിയതാണ് മൊത്തം നിഷ്‌ക്രിയ ആസ്തി കുറയാൻ കാരണമായത്.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10.57 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ കിട്ടാകടമായി എഴുതിത്തള്ളിയത്. റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം 2012-13 സാമ്പത്തിക വർഷം മുതൽ 15,31,453 കോടി രൂപയാണ് എഴുതിത്തള്ളിയത്. ഇത്തരം വായ്പകൾ എഴുതിത്തള്ളിയാലും തിരിച്ചടയ്ക്കാത്ത വായ്പകളുടെ കണക്കിൽ തന്നെ തുടരും. മൂന്നു വർഷത്തിനിടെ എഴുതിത്തള്ളിയ വായ്പാ തുകയായ 5,86,891 കോടി രൂപയിൽ 1,09,186 കോടി രൂപമാത്രമാണ് ബാങ്കുകൾക്ക് തിരിച്ചു പിടിക്കാനായത്.

Summary: Banks wrote off bad loans of Rs 2.09 lakh crore last financial year.

Exit mobile version