ജാപ്പനീസ് ടൂവീലർ നിർമ്മാതാക്കളായ കാവസാക്കി തങ്ങളുടെ രണ്ട് പുതിയ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. KX65, KX112 എന്നിവയയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. കാവസാക്കി KX65-ന് 3.12 ലക്ഷം രൂപയും കവാസാക്കി KX112-ന് 4.87 ലക്ഷം രൂപയുമാണ് ഡൽഹി ഷോറൂമിലെ വില. ‘ലൈം ഗ്രീൻ’ സിംഗിൾ കളർ വേരിയന്റാണ് രണ്ട് ബൈക്കുകളും ഇറങ്ങിയിരിക്കുന്നത്.
64സിസി, ലിക്വിഡ്-കൂൾഡ്, ടു-സ്ട്രോക്ക്, സിംഗിൾ-സിലിണ്ടർ കാർബ്യൂറേറ്റഡ് എഞ്ചിനാണ് KX65 ൽ നൽകിയിരിക്കുന്നത്. KX112 ന് 112 സിസി, 2-സ്ട്രോക്ക്, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് കരുത്തേകുന്നത്. ഇതിൽ തന്നെ കവാസാക്കി KX65 കമ്പനിയുടെ ഏറ്റവും ചെറുതും വിലകുറഞ്ഞതുമായ ബൈക്കാണ്.
ബൈക്കുകളുടെ പവർ ഔട്ട്പുട്ട് വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. രണ്ട് ബൈക്കുകളുടെയും എഞ്ചിൻ, 6 ഗിയർബോക്സുകൾ ഉപയോഗിച്ചാണ് ട്യൂൺ ചെയ്തിരിക്കുന്നത്. മിഡ് ലെവൽ ഓഫ് റോഡ് സെഗ്മെന്റിന് വേണ്ടിയാണ് കാവാസാക്കി കെഎക്സ് 112 രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.
Summary: KX65, KX112 – Two new Kawasaki bikes have arrived in India.
Discussion about this post