ട്വിറ്റർ ഇനി എക്സ്; നീലക്കിളിയും മാറുമോ?

ട്വിറ്ററിന്റെ പേരുമാറ്റാൻ ഉറപ്പിച്ച് ഇലോൺ മസ്ക്. എക്സ് (X) എന്ന പുതിയ നാമമാണ് ട്വിറ്ററിന് പകരം ഇനി ഉണ്ടാവുക എന്നാണ് മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോൾ നിലവിലുള്ള കിളിയുടെ ലോഗോയും മാറ്റാനാണ് തീരുമാനം. അങ്ങനെ ആകെ മൊത്തം ഒരു റീ ബ്രാൻഡിങ്ങിന് ഒരുങ്ങുകയാണ് ട്വിറ്റർ.

എക്സ് എന്നത് മനുഷ്യനിലെ അപൂർണ്ണതകളുടെ പ്രതിഫലനമാണ്. ആ ആശയം ഉൾക്കൊള്ളുന്ന ലോഗോ ലഭിച്ചാൽ ഉടൻ ലോഗോ മാറ്റവും ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ഭാവത്തിലും രൂപത്തിലും വരുമ്പോൾ നീല കിളി പറക്കുന്ന പഴയ ട്വിറ്റർ ഒരു ഓർമ്മ മാത്രമായി മാറും. കമ്പനിയുടെ പേര് മുന്നേ തന്നെ എക്സ് കോർപ് എന്ന് മാറ്റിയിരുന്നു. ആപ്പിന്റെ പേരും കൂടി മാറ്റിയാൽ പൂർണ്ണമായും റീ ബ്രാൻഡിങ് സാധ്യമാകും. ഇനി വരാനിരിക്കുന്നത് കൂടുതൽ സവിഷേഷതകൾ ഉൾക്കൊള്ളിച്ച പണമിടപാടും ബ്ലോഗിങ്ങും വീഡിയോയും ഒക്കെ ഉൾപ്പെടുന്ന ഒരു സൂപ്പർ ആപ്പ് ആയിരിക്കുമെന്നാണ് സൂചനകൾ.

Summary: Twitter to change name to ‘X’. Will change logo too.

Exit mobile version